Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീ: ബിജെപിക്കാര്‍ കസ്റഡിയില്‍

കോഴിക്കോട്: കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ ഏതാനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തു.

തങ്ങളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കില്ലെന്ന് മദര്‍ സുപ്പീരിയല്‍ കുസുമം പറഞ്ഞു. തങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തങ്ങളുടെ സ്ഥാപനത്തില്‍ താമസിക്കുന്ന 53 അന്തേവാസികളില്‍ ക്രൈസ്തവര്‍ക്ക് പുറമെ മുസ്ലിങ്ങളും ഹിന്ദുക്കളുമുണ്ട്. ഇവരെയാരെയും തങ്ങള്‍ മതം മാറ്റിയിട്ടില്ല.

ബോധവത്കരണത്തിന്റെ അഭാവമാണ് യുവാക്കളെ ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലയിലേക്ക് തരംതാഴുകയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ അക്രമസംഭവം- മദര്‍ സൂപ്പീരിയര്‍ പറഞ്ഞു.

ആശുപത്രിയില്‍ കഴിയുന്ന കന്യാസ്ത്രീകളെ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി. കെ. ശ്രീമതിടീച്ചര്‍, എ. കെ. പ്രേമജം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാനപ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള കന്യാസ്ത്രീകളെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+