പാസ്പോര്‍ട്ട്: കാലതാമസം തുടരുന്നു
കൊച്ചി: പാസ്പോര്‍ട്ട് നല്‍കുന്നതില്‍ കാലതാമസം വരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
സപ്തംബര്‍ 26 ഞായറാഴ്ച പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാസ്പോര്‍ട്ട് നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുന്നുണ്ട്.
പാസ്പോര്‍ട്ട് നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് 2002ല്‍ പാസ്പോര്‍ട്ടപേക്ഷകള്‍ ജില്ലാ പാസ്പോര്‍ട്ട് സെല്ലുകളില്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. പാസ്പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിലെ വികേന്ദ്രീകരണം ഇപ്പോഴും ആദ്യഘട്ടത്തിലാണ്. ഈ പരിപാടിയുടെ മേന്മകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കേണ്ടതുണ്ട്.
രാജ്യത്ത് നാനൂറിലേറെ ജില്ലാ പാസ്പോര്‍ട്ട് സെല്ലുകളാണുള്ളത്. വിവരസാങ്കേതികവിദ്യയും മറ്റ് രീതികളും ഉപയോഗിച്ചുകൊണ്ട് പാസ്പോര്‍ട്ട് സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. വികേന്ദ്രീകരണത്തിലൂടെ ആര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications