ഇറാഖ്: ഫലൂജയില്‍ 15 മരണം
ഫലൂജ: യുഎസ് വ്യോമാക്രമണത്തില്‍ ഫലൂജയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു.
തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് ബ്രിട്ടീഷുകാരെ രക്ഷിയ്ക്കുന്നതിന് തീവ്രവാദികളുമായി ചര്‍ച്ച നടത്താന്‍ ബ്രിട്ടനില്‍ നിന്നും രണ്ട് മുസ്ലിങ്ങള്‍ എത്തിയിട്ടുണ്ട്. അല്‍ ക്വെയ്ദ നേതാവെന്ന് കരുതുന്ന വിമത നേതാവ് അബു മുസബ് അല്‍-സര്‍ഖാവിയുടെ സേനാംഗങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന പ്രദേശങ്ങളിലാണ് ബോംബാക്രമണം നടത്തിയതെന്ന് യുഎസ് സേന അവകാശപ്പെടുന്നു.
എട്ട് ശവശരീരങ്ങള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് ഫലൂജയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒട്ടേറെ ജഡങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന് പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
തീവ്രവാദികള്‍ തടവിലാക്കിയ ബിഗ്ളി എന്ന ബ്രിട്ടീഷ് എഞ്ചിനീയറെ മോചിപ്പിക്കുന്നതിനായി ബ്രിട്ടന്‍ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ എന്ന ഇസ്ലാമിക സംഘടനയുടെ പ്രതിനിധികളെ ഇറാഖിലേക്ക് അയച്ചിരിക്കുകയാണ്. ബിഗ്ളിയോടൊപ്പം തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് യുഎസ് പൗരന്മാരെ നേരത്തെ വധിച്ചിരുന്നു. അതുപോലെ ബിഗ്ളിയേയും വധിയ്ക്കുമെന്ന് തീവ്രവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് തീവ്രവാദികളുമായി ചര്‍ച്ച നടത്തുന്നതിന് ബ്രിട്ടനില്‍ നിന്നുള്ള മുസ്ലിം പ്രതിനിധികള്‍ ഇറാഖില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications