ഫ്ലോറിഡയില്‍ ജീന്‍ നാശം വിതയ്ക്കുന്നു
വെസ്റ് പാം ബീച്ച്: ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ജീന്‍ കൊടുങ്കാറ്റ് വന്‍നാശം വിതച്ചു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. പക്ഷെ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഫ്ലോറിഡയില്‍ കഴിഞ്ഞ ആറാഴ്ചയ്ക്കിടയില്‍ നാശം വിതയ്ക്കുന്ന നാലാമത്തെ കൊടുങ്കാറ്റാണ് ജീന്‍.
ഫ്ലോറിഡയുടെ കിഴക്കന്‍ പ്രദേശമായ സ്റുവര്‍ട്ടിലെ മാര്‍ട്ടിന്‍ മെമ്മോറിയല്‍ ആശുപത്രിയിയ്ക്ക് കേടുപാട് സംഭവിച്ചു. ഇവിടുത്തെ 50 രോഗികളെ നേരത്തെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു.
സ്റുവര്‍ട്ടിലെ പുനരധിവാസകേന്ദ്രങ്ങളില്‍ പകുതിയും അഭയം തേടിയെത്തിവരെക്കൊണ്ട് നിറഞ്ഞു. ജീന്‍ വൈകാതെ ഫ്ലോറിഡയുടെ മധ്യത്തിലൂടെയും വടക്കന്‍പ്രദേശങ്ങളിലൂടെയും കടന്നുപോകുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ പ്രവചിയ്ക്കുന്നു.
കഴിഞ്ഞ ദിവസം ഹെയ്തിയില്‍ ആഞ്ഞടിച്ച ജീന്‍ കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായ വെള്ളപ്പൊക്കത്തില്‍ 1300 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications