ഫെഡറല്‍ ബാങ്ക് 70% ലാഭവിഹിതം നല്‍കും
ആലുവ: ഫെഡറല്‍ ബാങ്ക് ഓഹരിയുടമകള്‍ക്ക് 70 ശതമാനം ലാഭവിഹിതം നല്‍കും. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ബാങ്ക് പിടിച്ചെടുക്കാന്‍ ഐസിസഐസിഐ ബാങ്ക് ശ്രമിക്കുന്നതായി ആരോപണം നിലിനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം നടന്നത്. യോഗത്തില്‍ ഐസിഐസിഐ ബാങ്കിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുണ്ടായി.
അതിനിടെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള മത്സരത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് പി. സി. ചാക്കോ പിന്‍മാറി. വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതായി ചാക്കോ അറിയിച്ചത്.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ മൂന്ന് ഒഴിവുകളിലേക്കായി ഇനി മത്സരരംഗത്തുള്ളത് കെ. പി. ഫാബിയന്‍, പി. സി. സിറിയക്, സി. കെ. ജോര്‍ജ്, പി. എച്ച്. രവികുമാര്‍, എ. എം. സലിംകുമാര്‍ എന്നിവരാണ്.












Click it and Unblock the Notifications