കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ഇ-സിറ്റിയിലേക്ക് പ്രത്യേക റോഡ്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിനും ഇലക്ട്രോണിക് സിറ്റിക്കുമിടയില്‍ പ്രത്യേക റോഡ് സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ടി. ആര്‍. ബാലു പ്രഖ്യാപിച്ചു. ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഇപ്പോഴുള്ള റോഡുകള്‍ക്ക് മുകളിലായിട്ടായിരിക്കും സ്ഥാപിക്കുന്നത്.

റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമായതിനാല്‍ പുതിയ ഓഫീസുകള്‍ ബാംഗ്ലൂരില്‍ സ്ഥാപിക്കില്ലെന്ന് ഇന്‍ഫോസിസും വിപ്രോയും അടക്കമുള്ള പ്രമുഖ ഐടി കമ്പനികള്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക റോഡ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയില്‍ ഇലക്ട്രോണിക് സിറ്റിയിലെ കമ്പനികളുടെ അസോസിയേഷന് 33.3 ശതമാനം ഓഹരി വിഹിതമുണ്ടാവുമെന്ന് ടി. ആര്‍. ബാലു പറഞ്ഞു. ബാക്കിയുള്ള 66.6 ശതമാനം ഓഹരികള്‍ ദേശീയ ഹൈവേസ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൈയിലായിരിക്കും. ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഈ റോഡ്.

400 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 2005 മാര്‍ച്ച് 31നകം വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. ഏപ്രില്‍ രണ്ടിന് പദ്ധതിക്ക് തറക്കല്ലിടും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. പ്രത്യേക റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കും- ബാലു അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X