അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ല: അഹമ്മദ്
കോഴിക്കോട്: മുസ്ലിം ലീഗില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രസഹമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഇ. അഹമ്മദ് പറഞ്ഞു.
യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ കെ. ടി. ജലീലിനെ മുസ്ലിം ലീഗില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടിയെ കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അഹമ്മദ് .
കരിമണല്‍ഖനനം സംബന്ധിച്ച പ്രശ്നത്തില്‍ വിയോജിപ്പുകളുണ്ടായിരുന്നെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലായിരുന്നു പറയേണ്ടിയിരുന്നത്. നേതൃത്വത്തിന് പരാതി നല്‍കാതെ ജലീല്‍ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ല.
ലീഗില്‍ ഇതിന് മുമ്പും നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നും ഇത്തംര പ്രശ്നങ്ങളൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications