അമ്മയ്ക്ക് ജന്മദിനം;ആയി-ര-ങ്ങ-ളെ-ത്തി
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ 51-ാം ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ വള്ളിക്കാവിലെ അമൃതപുരിയില്‍ എത്തി. സപ്തംബര്‍ 27 തിങ്കളാഴ്ച രാവിലെ അഞ്ചിന് പ്രത്യേകപൂജകളോടെ ആഘോഷപരിപാടികള്‍ തുടങ്ങി.
തുടര്‍ന്ന് നടന്ന സത്സംഗത്തില്‍ അമ്മയുടെ പ്രഥമശിഷ്യന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പ്രഭാഷണം നടത്തി. രാവിലെ ഒമ്പതിന് നടന്ന അമ്മയുടെ പാദപൂജാചടങ്ങിനും അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്കി.
തിങ്കളാഴ്ച അമൃത സ്കൂള്‍ ഒഫ് ആയുര്‍വേദ ആന്റ് റിസര്‍ച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. അമൃതകുടീരം പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പല ഭാഗങ്ങളിലായി നിര്‍മിച്ച ഒരു ലക്ഷം വീടുകളുടെ താക്കോല്‍ദാനം, അമൃതകീര്‍ത്തി പുരസ്കാര ദാനം, കല്പറ്റയില്‍ ആദിവാസികള്‍ക്കായി സ്ഥാപിച്ച ആശുപത്രിയുടെ ഉദ്ഘാടനം, സമൂഹ വിവാഹം, സൗജന്യഭക്ഷണവും വസ്ത്രവും വിതരണം ചെയ്യല്‍ എന്നിവയും നടക്കും.
വൈകുന്നേരം അമൃതാനന്ദമയി ജന്മദിന സന്ദേശം നല്കും.












Click it and Unblock the Notifications