കെ.ടി. ജലീ-ലി-നെ ലീഗ് പുറ-ത്താ-ക്കി
മലപ്പുറം: യൂത്ത്ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ കെ.ടി. ജലീലിനെ മുസ്ലിം ലീഗ് സസ്പെന്റ് ചെയ്തു. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് സസ്പെന്‍ഷന്‍.
സംസ്ഥാനമന്ത്രിസഭയിലെ രണ്ട് ലീഗ് മന്ത്രിമാര്‍ക്കെതിരെ ജലീല്‍ കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയിരുന്നു. കരിമണല്‍ഖനനപ്രശ്നത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും എക്സ്പ്രസ് ഹൈവേ പ്രശ്നത്തില്‍ മുനീറിനെതിരെയുമാണ് ജലീല്‍ വിമര്‍ശനം ഉന്നയിച്ചത്.
ശനിയാഴ്ചയും ഞായറാഴ്ചയും പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ പാണക്കാട് ശിഹാബ് തങ്ങളും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ജലീലിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
ജലീല്‍ ഇപ്പോള്‍ ദുബായിലാണ്. പത്ത് ദിവസത്തെ പര്യടനത്തിന് ശേഷം ഒ ക്ടാബര്‍ മൂന്ന് നാട്ടില്‍ തിരിച്ചെത്തും.












Click it and Unblock the Notifications