കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലന്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഡിഎഫ്ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട നീലലോഹിതദാസന്‍ നാടാര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും.

നീലന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് ജനതാദളിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നീലന്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ജനതാദള്‍-എസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഒക്ടോബര്‍ ഒന്നിന് കല്പറ്റയില്‍ ചേരും.

നീലന്‍ സാങ്കേതികമായ രാജിവയ്ക്കേണ്ടതില്ലെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ നീലന്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടെന്ന-റി-യു-ന്നു. പാര്‍ട്ടി യോഗത്തിന് മുമ്പായി രാജിവയ്ക്കുകയോ യോഗത്തില്‍ രാജി പ്രഖ്യാപിക്കുകയോ വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്തെ നേതാക്കള്‍ നീലന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും മറ്റ് ഭൂരിപക്ഷം നേതാക്കളും നീലന്‍ രാജിവച്ചൊഴിയണമെന്ന നിലപാടിലാണ്. നീലന്‍ രാജിവച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമാക്കും.

നീലന്‍ രാജിവയ്ക്കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും രാജി ആവശ്യവുമായി ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X