കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യേതരപാനീയങ്ങളുടെ മാനദണ്ഡത്തില്‍ മാറ്റം

  • By Staff
Google Oneindia Malayalam News

കൊച്ചി: മദ്യേതര പാനീയങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റാഡേര്‍ഡ്സ് (ബിഐഎസ്) ഏര്‍പ്പെടുത്തും. രാസവസ്തുക്കളുടെയും അണുബാധയുടെയും സാന്നിധ്യം പൂര്‍ണ്ണമായും മദ്യേതരപാനീയങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് പുതിയ ഗുണനിലവാരം കൊണ്ടുവരുന്നതിന് പിന്നില്‍.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനായി പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരടിന് ബിഐഎസ് രൂപം നല്‍കിയിട്ടുണ്ട്. മദ്യഇതര പാനീയങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ മൂന്നാമത്തെ തവണയാണ് പരിഷ്കരിക്കുന്നത്. 1992ലാണ് ഇതിനുമുമ്പ് മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചത്.

പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് മദ്യഇതര പാനീയങ്ങളില്‍ കീടനാശിനിയുടെ അംശത്തിന്റെയും മറ്റും അനുവദനീയമായ അളവില്‍ മാറ്റം വന്നിട്ടുണ്ട്. മദ്യഇതരപാനീയങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ മിനറല്‍ വാട്ടറിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അന്തര്‍ദേശീയ നിലവാരം അനുസരിച്ചുള്ള പുതിയ മാനദണ്ഡങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. അതേ സമയം പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരടില്‍ പല പോരായ്മകളുമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മദ്യഇതരപാനീയങ്ങളില്‍ മദ്യത്തിന്റെ അംശം കലരുന്നത് നിരോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരടിലില്ല എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X