കന്യാസ്ത്രീകളെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കന്യാസ്ത്രീകളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് സൂചന നല്‍കി. ഇവര്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നാല് പ്രതികളെ കുറിച്ചാണ് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി വൈസ് പ്രസിഡന്റ് കൊട്ടേക്കാവ് പത്മനാഭനുള്‍പ്പെടെ 22 പേരെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. ഇവരെ എല്ലാവരെയും വിട്ടയച്ചു. 11 പേരെ കരുതല്‍ അറസ്റ് രേഖപ്പെടുത്തി ജാമ്യത്തിലാണ് വിട്ടത്.
വധശ്രമത്തിനും വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ്് പൊലീസ് കേസെടുത്തിരിക്കുന്നത്. മുപ്പതോളം പേരാണ് കേസിലെ പ്രതികള്‍. കന്യാസ്ത്രീകളെ ആദ്യം അക്രമിച്ചതില്‍ ആറ് പേരും രണ്ടാമത്തെ ആക്രമണത്തില്‍ മുപ്പതോളം പേരുമാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ കന്യാസ്ത്രീകളും സ്നേഹഭവന്‍ അംഗങ്ങളും സപ്തംബര്‍ 26 ഞായറാഴ്ച ആശുപത്രി വിട്ടു. ഇവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications