Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം കൊട്ടാരം ഏറ്റെടുത്തു

തിരുവനന്തപുരം: കോവളം കൊട്ടാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. സെപ്തംബര്‍ 27 തിങ്കളാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് ജി ല്ലാ കളക്ടറുടെ നേതൃത്ത്വത്തില്‍ സര്‍ക്കാര്‍ സംഘം എത്തി ഹാല്‍കോണ്‍ കൊട്ടാരം ഏറ്റെടുത്തത്.

ഏറ്റെടുക്കല്‍ നടപടികള്‍ക്ക് രണ്ട് മണിയ്ക്കൂര്‍ എടുത്തതായി തിരുവനന്തപുരം കളക്ടര്‍ ടിങ്കു ബിശ്വാസ് പറഞ്ഞു. കൊട്ടാരം കൈക്കലാക്കി വച്ചിരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പ് കാരില്‍ നിന്ന് കാര്യമായ ചെറുത്ത് നില്‍പ്പൊന്നും ഉണ്ടായി ല്ല. തിങ്കളാഴ്ച കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇവരെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് സാവകാശം നല്‍കണമെന്നും കൊട്ടാരം ഏറ്റെടുത്താല്‍ അത് തങ്ങള്‍വാങ്ങിയ പഞ്ച നക്ഷത്ര ഹോട്ടലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കമ്പനിയ്ക്ക് വിറ്റ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഭാഗമാണ് ഈ കൊട്ടാരം എന്നായിരുന്നു അവരുടെ വാദം.

നെയ്യാറ്റിന്‍കര തഹസില്‍ദാരാണ് കൊട്ടാരം ഏറ്റെടുത്ത റിസീവര്‍. കൊട്ടാരവും 4.21 ഹെക്ടര്‍ സ്ഥലവുമാണ് ഏറ്റെടുത്തത്.

75 വര്‍ഷം പഴക്കമുള്ളതാണ് കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം. ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനിയായ എംഫാര്‍ ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ വാങ്ങിയത്. അതിന് സമീപം ഉണ്ടായിരുന്ന കൊട്ടാരം കൂടി അവര്‍ അനധികൃതമായി സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ നടപടി.

തങ്ങള്‍ കൊട്ടാരം സര്‍ക്കാരിന് കൈമാറിയിട്ടി ല്ലന്നും സര്‍ക്കാര്‍ ബലം പ്രയോഗിച്ച് കൈക്കലാക്കുയായിരുന്നു എന്നും ഏറ്റെടുക്കല്‍ നടപടിയ്ക്ക് ശേഷം ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. വൈകാതെ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+