Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൈ ബസ് പദ്ധതി അനിശ്ചിതത്വത്തില്‍

കൊച്ചി: ഗോവയിലെ ആകാശബസ് ദുരന്തം കൊച്ചിയിലെ നിര്‍ദിഷ്ട ആകാശബസ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി. ആകാശബസ് പദ്ധതി കൊച്ചിയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു പുനരാലോചന വേണമെന്ന ആവശ്യം ഉയര്‍ന്നി-രി-ക്കു-ക-യാ-ണ്.

സപ്തംബര്‍ 25 ശനിയാഴ്ചയാണ് ഗോവയില്‍ ആകാശബസ് ദുരന്തമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് അഞ്ചംഗ സമിതിയെ കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ നിയോഗിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്കൈ ബസ് പദ്ധതിയാണോ മെട്രോ റെയില്‍ പദ്ധതിയാണോ നടപ്പിലാക്കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സ്കൈബസ് പദ്ധതിയാണ് സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിന്റെ സുരക്ഷാവശങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ദിനേശ് മണി പറഞ്ഞു.

സ്കൈ ബസ് പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനും സുരക്ഷാവശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതുണ്ടെന്ന് മേയര്‍ പറഞ്ഞു.

അതേ സമയം ഗോവയിലെ സ്കൈ ബസ് ദുരന്തം സ്കൈബസിന്റെ സുരക്ഷയിലെ പാളിച്ചയായി കാണേണ്ടതില്ലെന്ന് കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ തലവന്‍ രാജാറാം പറഞ്ഞു. സ്കൈബസിന് അതിന്റേതായ ഗുണവശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+