പരിഷത്ത് നിലപാട് വ്യക്തമാക്കണം: വി.എസ്
തിരുവനന്തപുരം: നാലാം ലോക സിദ്ധാന്തം സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
നാലാം ലോക സിദ്ധാന്തം പ്രചരിപ്പിക്കുന്നത് പരിഷത്തിലൂടെ തുടരുമെന്നാണ് പരിഷത്തിന്റെ സ്ഥാപകനായ എം. പി. പരമേശ്വരന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പരിഷത്ത് നാലാം ലോക സിദ്ധാന്തം സംബന്ധിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കണം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമായി കാണുന്നവര്‍ക്കിടയില്‍ നിരാശയുണ്ടാക്കുന്ന തരത്തിലാണ് പരിഷത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ പ്രസ്താവകള്‍ നടത്തുന്നത്- വാര്‍ത്താക്കുറിപ്പില്‍ അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications