Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ടണല്‍ തകര്‍ന്ന് ഒട്ടേറെ മരണം

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ മേല്‍ത്തട്ട് തകര്‍ന്ന് മലയാളികളടക്കം ഒട്ടേറെ പേര്‍ മരിച്ചു. എത്ര പേര്‍ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടി ല്ല ന്ന് പൊലീസും എയര്‍പോര്‍ട്ട് അധികൃതരും പറഞ്ഞു. മരിച്ചവരില്‍ അധികവും പാകിസ്ഥാനിലേയും ഇന്ത്യയിലേയും തൊഴിലാളികളാണെന്നറിയുന്നു.

പരിക്കേറ്റവരില്‍ പലരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 27 തിങ്കളാഴ്ച ദുബായ് സമയം രാവിലെ 11.30നായിരുന്നു അപകടം.

ടെര്‍മിനല്‍ മൂന്നിലെ നിര്‍മ്മാണസ്ഥലത്താണ് അപകടമുണ്ടായതെന്ന് വിമാനത്താവളത്തിന്റെ വക്താവ് ലാവിന ദീക്ഷിത് ചാറ്റര്‍ജി അറിയിച്ചു. പക്ഷെ വിശദാംശങ്ങള്‍ നല്കാന്‍ അവര്‍ തയ്യാറായി ല്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ പെട്ടിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് ഏകദേശം 150 തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് നിര്‍മ്മാണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

ദുബായ് എയര്‍പോര്‍ട്ടിലെ നിര്‍മ്മാണത്തിലിരിക്കുന്ന ചുമര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മാത്രമാണ് കൊ ല്ലപ്പെട്ടതെന്ന് കരാറുടമ അവകാശപ്പെടുന്നു. 410 കോടി യുഎസ് ഡോളര്‍ ചെലവ് ചെയ്ത് ദുബായ് വിമാനത്താവളത്തിന് പുതിയ അന്താരാഷ്ട്ര ടെര്‍മിനലുകള്‍ പണിത് വരികയാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം മാറാന്‍ പോകുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.

അപകടം നടന്ന മൂന്നാം ടെര്‍മിനല്‍ പണിയുന്നത് ഫ്രാന്‍സിലെ എയ്റോപോര്‍ട്സ് ഡി പാരിസ് ഇന്റര്‍നാഷണല്‍ ആണ്. എന്നാല്‍ അപകടം നടന്ന ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനവുമായി കമ്പനിയ്ക്ക് യാതൊരു ബന്ധവുമി ല്ലന്ന് കമ്പനി വക്താക്കള്‍ പറയുന്നു. ഞങ്ങള്‍ അതിന്റെ പ്ലാന്‍ തയ്യാറാക്കുന്നതുമായി മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്. അല്ല ാതെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധമി ല്ല. - ഈ കമ്പനിയുടെ വക്താവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+