ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സിഖുകാരുടെ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം. ലാഹോറിലെ നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്കും ഗുരുദ്വാരയ്ക്കടുത്തുള്ള സിഖുകാരുടെ കോളെജിനും എതിരെയാണ് ആക്രമണമുണ്ടായത്.
അക്രമാസക്തരായ ജനക്കൂട്ടമാണ് ആക്രമണം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ ജനക്കൂട്ടം കോളെജിനും ഗുരുദ്വാരയ്ക്കും നേരെ കല്ലേറ് നടത്തി. ഗവ. ഗുരുനാനാക് ഡിഗ്രി കോളെജ് കെട്ടിടം നാന്‍കാന സാഹിബ് ട്രസ്റിന് നല്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശമാണ് അക്രമത്തിന് കാരണം. സിഖ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് കോളെജ് കെട്ടിടം ഗുരുദ്വാരയ്ക്ക് നല്കുന്നത്.
ഇപ്പോള്‍ ഗുരുദ്വാരയ്ക്ക് ചുറ്റും കോളെജ് പരിസരത്തും വന്‍കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications