ലതാ മങ്കേഷ്കര്‍ക്ക് 75
മുംബൈ: ദശകങ്ങളായി ഇന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ലതാമങ്കേഷ്കര്‍ക്ക് സപ്തംബര്‍ 28 ചൊവാഴ്ച 75 തികഞ്ഞു.
1929 സപ്തംബര്‍ 28നാണ് ലതാ മങ്കേഷ്കര്‍ ജനിച്ചത്. ഉസ്താദ് അമന്‍ അലി, ഉസ്താദ് അമനാത്ഖാന്‍, പി. എല്‍. തുളസീദാസ് ശര്‍മ എന്നിവരുടെ കീഴിലാണ് ലത സംഗീതം അഭ്യസിച്ചത്.
നൂര്‍ജഹാന്റെയും കെ. എല്‍. സൈഗാളിന്റെയും സ്വാധീനത്തില്‍ പെട്ടിരുന്ന ലത പില്‍ക്കാലത്ത് തന്റേതായ വ്യക്തിത്വം സംഗീതലോകത്ത് സ്ഥാപിച്ചു.
1969ല്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹയായ ലതക്ക് 1989ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിരുന്നു.












Click it and Unblock the Notifications