കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുള്‍ക്ക് രാജ് ആനന്ദ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Mulk Raj Anandപുനെ: ഇംഗ്ളീഷ് എഴുത്തുകാരനായ മുള്‍ക്ക് രാജ് ആനന്ദ് (99) അന്തരിച്ചു. ഭാര്യയും മകളുമായി മുംബൈയില്‍ താമസിയ്ക്കുകയായിരുന്നു മുള്‍ക്ക് രാജ് ആനന്ദ്.

സെപ്തംബര്‍ 28 ചൊവാഴ്ച രാവിലെ ആയിരുന്നു അന്ത്യം.

ഇംഗ്ളീഷില്‍ എഴുതിയ ഇന്ത്യാക്കാരുടെ ഇടയില്‍ പ്രമുഖനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ അണ്‍ടച്ചബിള്‍ 1935 ലാണ് പ്രസിദ്ധീകരിച്ചത്. 1905 ല്‍ ഇപ്പോഴത്തെ പാകിസ്ഥാനിലെ പെഷവാറില്‍ ജനിച്ച ഇദ്ദേഹം അമൃത്സറിലെ ഖല്‍സാ കോളെജിലും പഞ്ചാബ് സര്‍വകലാശാലയിലും പിന്നീട് കേംബ്രിഡ്ജിലും ലണ്ടന്‍ സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തി. ഡോക്ടറേറ്റ് നേടിയതും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ലീഗ് ഓഫ് നേഷന്‍സിന്റെ സ്കൂള്‍ ഓഫ് ഇന്റലക്ച്ച്വല്‍ കോ ഓപ്പറേഷനില്‍ അദ്ധ്യാപകനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇദ്ദേഹം ബി ബി സിയില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനും പ്രക്ഷേപകനുമായി ജോലി ചെയ്തിരുന്നു.

ഇന്ത്യയിലെ തൊട്ടുകൂടായ്മയായിരുന്നു ആദ്യ നോവലായ അണ്‍ടച്ചബിളിലെ പ്രധാന പ്രതിപാദ്യ വിഷയം. മുസ്ലിങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പീഡനം നേരിടേണ്ടിവന്ന തന്റെ അമ്മായി ആത്മഹത്യ ചെയ്തതിനെക്കുറിച്ച് എഴുതിയ ലേഖനമായിരുന്നു മുള്‍ക്ക് രാജിന്റെ ആദ്യ പ്രസിദ്ധീകൃത കൃതി. ദി വി ല്ലജ് (1939), ബ്ളാക്ക് വാട്ടേഴ്സ് (1940) സിക്കിള്‍ (1942), പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ് (1953) എന്നിവയാണ് പ്രധാന കൃതികള്‍. ഇതില്‍ പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ് അത്മകഥാംശമുള്ള കൃതിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X