Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കുള്ള വിസ: ചട്ടങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: വീട്ടുജോലിക്കെന്ന പേരില്‍ ഏജന്റുമാര്‍ സ്ത്രീകളെ വ്യഭിചാരത്തിനായി ഗള്‍ഫ് നാടുകളിലെത്തിക്കുന്നുവെന്ന പരാതി ഈയിടെയായി വ്യാപകമായതിനെ തുടര്‍ന്ന് വിസാനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു.

വിദേശത്ത് തനിച്ച് ജോലിക്കായി പോകുന്ന സ്ത്രീകള്‍ക്ക് വിസ നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.

വീട്ടുജോലിക്കെന്ന പേരില്‍ സ്ത്രീകളെ മാംസവ്യാപാരത്തിനായി ഗള്‍ഫിലേക്ക് കൊണ്ടുപോവുന്നത് വ്യാപകമാവുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിസ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. തൊഴില്‍ വിസയില്‍ വിദേശത്തെത്തുന്ന സ്ത്രീകള്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നത് നിര്‍ബന്ധമാക്കും- അഹമ്മദ് പറഞ്ഞു.

വീട്ടുജോലിക്കെന്ന പേരില്‍ സ്ത്രീകളെ മാംസവ്യാപാരത്തിനായി ഗള്‍ഫ് നാടുകളെത്തിക്കുന്ന ചില ഏജന്റുമാരുടെ സംഘങ്ങള്‍ തന്നെ ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളില്‍ വീട്ടുജോലിക്കാരെ മാംസവ്യാപാരത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതികള്‍ കൂടിവരുന്നുണ്ടെന്ന് കൊല്ലം എസ്പി എസ്. ശ്രീജിത്ത് പറഞ്ഞു.

തങ്ങളെ ഏജന്റുമാര്‍ ചതിച്ചെന്നും ഗള്‍ഫില്‍ നിന്ന് രക്ഷപ്പെട്ടുവരികയാണെന്നും പരാതിപ്പെട്ട് ഏതാനും സ്ത്രീകള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഈ കേസുകളില്‍ അന്വേഷണം നടത്തിവരികയാണെന്നും ശ്രീജിത്ത് പറഞ്ഞു.

ഇതൊരു വലിയ സംഘമാണ്. കൂടുതല്‍ സ്ത്രീകളെ ഗള്‍ഫ് നാടുകളിലെത്തിക്കുന്നതിനായി സ്ത്രീകളെയും ഈ സംഘങ്ങള്‍ നിയോഗിക്കുന്നുണ്ട്- ശ്രീജിത്ത് പറഞ്ഞു.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി കഴിഞ്ഞ മൂന്ന് വര്‍ഷം 30,000 പേരാണ് വീട്ടുജോലിക്കുള്ള വിസയില്‍ ഗള്‍ഫിലേക്ക് പോയതെന്ന് കേരള അസോസിയേഷന്‍ ഒഫ് ട്രാവല്‍ ഏജന്റ്സ് പ്രസിഡന്റ് കെ. വി. മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+