മദ്യത്തിന്റെ വിറ്റുവരവ് നികുതി കുറച്ചേക്കും
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനുള്ള 10 ശതമാനം വിറ്റുവരവ് നികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ചേക്കും.
സ്പിരിറ്റിനും എക്സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളിനുമുള്ള വില കൂടിയതിനെ തുടര്‍ന്നാണ് വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നീക്കത്തിന് ആലോചിക്കുന്നത്.
വിറ്റുവരവ് നികുതി വെട്ടിക്കുറയ്ക്കാനും ഇതിനെ വില്പനനികുതിയിയില്‍ ലയിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാനും മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. വിറ്റുവരവ് നികുതി പൂര്‍ണമായും നീക്കം ചെയ്യണമെന്ന അഭിപ്രായമാണ് ഉപസമിതിക്കുണ്ടായിരുന്നതെങ്കിലും ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണനയിലായതിനാലാണ് നികുതി നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യാതിരുന്നത്.
മദ്യം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികള്‍ക്ക് വില കൂടിയതിനെ തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷന് വില കുറഞ്ഞ മദ്യം നല്‍കാന്‍ ഒരുക്കമല്ലെന്ന് ചില കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. യുബി കമ്പനി ഉള്‍പ്പെടെയുള്ള മിക്ക വിദേശമദ്യ നിര്‍മാതാക്കളും വില കുറഞ്ഞ മദ്യം കോര്‍പ്പറേഷന് നല്‍കുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications