കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി, പരിയാരം മെഡിക്കല്‍ പ്രവേശനം റദ്ദാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്സിന് മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റുകളിലേക്ക് ഈ വര്‍ഷം നടത്തിയ പ്രവേശനം ഹൈക്കോടതി റദ്ദാക്കി.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ ലിസ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലല്ല പ്രവേശനം നടത്തിയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പ്രവേശനം റദ്ദാക്കിയത്. മെറിറ്റ് ലിസ്റില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് മെഡിക്കല്‍ കോളജുകളിലേയും മാനേജ്മെന്റ് ക്വാട്ടയിലെ 67 സീറ്റുകളില്‍ പുനര്‍പ്രവേശനം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. സപ്തംബര്‍ 28ന് പുതിയ ലിസ്റ് പ്രസിദ്ധീകരിക്കണമെന്നും 29, 30 തീയതികളിലായി പ്രവേശനം പൂര്‍ത്തിയാക്കണമെന്നുമാണ് ഉത്തരവ്.

സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി പ്രവര്‍ത്തിക്കുന്ന രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനത്തില്‍ നീതി പാലിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

മാനേജ്മെന്റ് സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പന്മന സംസത്തിലെ റജീനയും മറ്റ് മൂന്ന് പേരും നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹെക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X