കോവളം: ഏറ്റെടുക്കല്‍ തുടരുന്നു
തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്. കൊട്ടാരത്തോടൊപ്പമുള്ള മറ്റു കെട്ടിടങ്ങളും മറ്റും ഏറ്റെടുക്കാനായി അധികൃതര്‍ സെപ്തംബര്‍ 28 ചൊവാഴ്ച കൊട്ടാരത്തിലെത്തിയിട്ടുണ്ട്.
ആര്‍ഡിഒയും റവന്യൂ അധികൃതരുമാണ് ഇതിനായി എത്തിയത്. തങ്ങളുടെ ഏറ്റെടുക്കല്‍ ജോലി ഹോട്ടലിന്റെ പ്രവര്‍ത്തനത്തിന് തടസമാവില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് കെട്ടിടങ്ങള്‍ ഏറ്റെടുക്കാനായി ഹോട്ടല്‍ അധികൃതരുമായി ഇവര്‍ ചര്‍ച്ച നടത്തി.
തിങ്കളാഴ്ച കൊട്ടാരം ഇരിയ്ക്കുന്ന സ്ഥലം ഏറ്റെടുക്കാനായി അധികൃതര്‍ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞിരുന്നു. കൊട്ടാരത്തിനോടൊപ്പമുള്ള സ്ഥലത്ത് ജീവനക്കാര്‍ താമസിയ്ക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ എത്തിയതാണെന്ന് കരുതിയായിരുന്നു ഈ എതിര്‍പ്പ്.
എന്നാല്‍ ചൊവാഴ്ച അധികൃര്‍ക്ക് എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ല.












Click it and Unblock the Notifications