കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശദീകരിക്കാന്‍ ബാധ്യതയില്ലെന്ന് പരിഷത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാലാംലോക വാദത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന് യാതൊരു ബാധ്യതയുമില്ലെന്ന് പ്രസിഡന്റ് പ്രൊഫ. കെ.പാപ്പുട്ടി വ്യക്തമാക്കി.

പരിഷത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും പെട്ടവര്‍ ഉണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ സമൂഹത്തില്‍ ഉറക്കെ പറയുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും തെറ്റില്ല എന്നുതന്നെയാണ് സംഘടനയുടെ അഭിപ്രായം. - പാപ്പുട്ടി പറഞ്ഞു. പരിഷത്തിനെതിരെ വി.എസ്.അച്യുതാനന്ദന്‍ പുറപ്പെടുവിച്ച പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരിഷത്ത് വിപ്ലവം നടത്താന്‍ ബാധ്യതയുള്ള പ്രസ്ഥാനമല്ല. ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിപ്ലവം നടത്തേണ്ടതും അതിന്റെ അജണ്ട നിശ്ചയിക്കേണ്ടതും രാഷ്ട്രീയപ്പാര്‍ട്ടികളാണ്. സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രത്തിന്റെ ആയുധമണിയിക്കുക എന്നതുമാത്രമാണ് പരിഷത്തിന്റെ ദൗത്യം.

വിപ്ലവാനന്തര ഘട്ടത്തില്‍ സോഷ്യലിസ്റ് സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ നടപടിക്രമം മാത്രമാണ് എം.പി.പരമേശ്വരന്‍ നാലാംലോക സിദ്ധാന്തത്തിലൂടെ ചര്‍ച്ചചെയ്യുന്നതെന്ന് പാപ്പുട്ടി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിലൊന്നും പരിഷത്തിന് നിലപാടെടുക്കേണ്ട കാര്യമില്ല. നാലാംലോകം വേണോ തകര്‍ന്ന രണ്ടാംലോകം റിപ്പയര്‍ ചെയ്താല്‍ മതിയോ എന്നീ കാര്യങ്ങള്‍ പരിഷത്തിന്റെ ചിന്തയില്‍ വരുന്നുമില്ല. പരിഷത്ത് പക്ഷംപിടിക്കുന്നു എന്ന ധാരണയും ശരിയല്ല. ഏത് പുതിയ ആശയവും സമൂഹത്തില്‍ അവതരിപ്പിക്കാം, ചര്‍ച്ചചെയ്യാം. അതുകൊണ്ട് വിപ്ലവം അട്ടിമറിക്കപ്പെടുമെന്ന് കരുതുന്നില്ല. പരിഷത്ത് പറയാത്ത കാര്യം ഇപ്പോള്‍ പരിഷത്തിന്റെ പേരില്‍ ആരോപിക്കുകയാണ്. പരിഷത്ത് ഭാരവാഹികളുടെ പ്രതികരണം അപക്വം എന്ന് പറയുന്നത് മനസ്സിലാവുന്നില്ല.

പരിഷത്തിനെ എല്ലാവര്‍ക്കും ഇട്ട് വട്ടുതട്ടാമെന്ന അവസ്ഥ ശരിയല്ലെന്നും പാപ്പുട്ടി ഓര്‍മ്മിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X