Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ പഠനത്തിനായി ചൈനയിലേക്ക്

നെടുമ്പാശേരി: ചെലവ് കുറഞ്ഞ മെഡിക്കല്‍ പഠനം ഉറപ്പുനല്‍കുന്ന ചൈനീസ് സര്‍വകലാശാലകള്‍ കേരളത്തിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നതിനായി 122 മലയാളി വിദ്യാര്‍ഥികള്‍ ചൈനയിലേക്ക് തിരിച്ചു. ചാര്‍ട്ടേഡ് വിമാനത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോവുന്ന മലയാളി വിദ്യാര്‍ഥികളുടെ ആദ്യത്തെ ബാച്ച് നെടുമ്പാശേരിയില്‍ നിന്ന് തിരിച്ചത്.

കേരളത്തില്‍ മെഡിക്കല്‍ പഠനം നടത്തുന്നത് കൂടുതല്‍ ചെലവേറിയതായതിനാല്‍ കുട്ടികളെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നതാണ് നല്ലതെന്ന് വിദ്യാര്‍ഥികളെ യാത്രയയ്ക്കാനായെത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.

ചൈനയിലെ യിചാങിലെ ഹുബീ പ്രവിശ്യയിലെ ത്രീ ജോര്‍ജസ് സര്‍വകലാശാലയിലാണ് ഈ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിനായി പ്രവേശനം ലഭിച്ചത്. ചൈനീസ് സര്‍വകലാശാലയുമായി ധാരണയുള്ള ആലപ്പുഴയിലെ ഏഷ്യന്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയാണ് ഇവരുടെ പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍മാരായ നിയാസ് മുഹമ്മദ്, റിയാസ് മുഹമ്മദ് എന്നിവര്‍ വിദ്യാര്‍ഥികളെ അനുഗമിക്കുന്നുണ്ട്.

പ്ലസ് ടുവിന് നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിനായി പ്രവേശനം ലഭിച്ചത്. പ്ലസ് ടുവിന് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുകയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ചൈനീസ് സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താം.

ഓരോ വിദ്യാര്‍ഥിയും താമസസൗകര്യവും ഭക്ഷണവുമുള്‍പ്പെടെ എട്ട് ലക്ഷം രൂപയാണ് ഫീസായി നല്‍കേണ്ടത്. ഫീസ് വര്‍ഷാടിസ്ഥാനത്തില്‍ ഗഡുക്കളായാണ് നല്‍കേണ്ടത്. ഇതിന് പുറമെ വിമാനക്കൂലിയായി 43,000 രൂപയും നല്‍കണം. എല്ലാ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ വരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+