കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി. വി. അഗസ്റിന്‍ തെളിവെടുപ്പ് നടത്തി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ഒരു സംഘം ആക്രമിച്ച സംഭവത്തെ കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗം വി. വി. അഗസ്റിന്‍ തെളിവെടുപ്പ് നടത്തി.

സപ്തംബര്‍ 28 ചൊവാഴ്ച രാവിലെ ഏഴരയോടെ അഗസ്റിന്‍ മിഷണറീസ് ഒഫ് ചാരിറ്റി നടത്തുന്ന സ്നേഹാലയത്തിലെത്തി കന്യാസ്ത്രീകളുമായി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. മദര്‍ സൂപ്പീരിയര്‍ കുസുമത്തിന്റെയും മറ്റ് കന്യാസ്ത്രീകളുടെയും മൊഴി അദ്ദേഹം രേഖപ്പെടുത്തി. പിന്നീട് സംഭവം നടന്ന ഒളവണ്ണ ഹരിജന്‍ കോളനി അഗസ്റിന്‍ സന്ദര്‍ശിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് അഗസ്റിന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്.

ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന് ബുധനാഴ്ച സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിന് ശേഷം അഗസ്റിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിസ്റര്‍ കുസുമം ഇപ്പോഴും ആഘാതത്തില്‍ നിന്ന് മുക്തയായിട്ടില്ല. യാതൊരു കാരണവുമല്ലാതെയാണ് കന്യാസ്ത്രീകള്‍ക്ക് നേരെ അക്രമം നടന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല- അഗസ്റിന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X