കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെതിരെ സ്ത്രീ സംഘടന

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഡിസംബറില്‍ മഞ്ചേരിയില്‍ നടക്കുന്ന അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക സമ്മേളന വേദിക്ക് മുന്നില്‍ ബോര്‍ഡിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ മുസ്ലിം സ്ത്രീ സംഘടനയായ നിസ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനാ പ്രസിഡന്റ് വി. പി. സുഹ്റ അറിയിച്ചു.

തലാഖ് പോലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് സുഹ്റ പറഞ്ഞു.

തലാഖ് പ്രശ്നത്തില്‍ പലതരത്തിലുള്ള കാഴ്ചപ്പാടുകളുള്ള വിഭാഗങ്ങള്‍ ഇസ്ലാമിലുണ്ടെന്നും എല്ലാ വിഭാഗങ്ങള്‍ക്കും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തുല്യപരിഗണനയാണ് നല്‍കുന്നതെന്നും ബോര്‍ഡ് സെക്രട്ടറി അബ്ദുറഹ്മാന്‍ ഖുറൈഷി ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഖുറാനും ശരീഅത്തും മുസ്ലിം സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ബോര്‍ഡ് ഇല്ലാതാക്കുകയാണെന്ന് സുഹ്റ ആരോപിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ബോര്‍ഡ് ഒരിക്കലും പ്രധാനപരിഗണന നല്‍കാറില്ല.

മുസ്ലിം മതത്തിലെ എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നതെന്നിരിക്കെ തലാഖ് പ്രശ്നത്ത കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ എന്തുകൊണ്ടാണ് ബോര്‍ഡ് വിമുഖത കാണിക്കുന്നതെന്ന് സുഹ്റ ചോദിച്ചു. ഒരു പക്ഷേ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യേണ്ടവരെന്നതിനപ്പുറം വ്യക്തികളെന്ന നിലയില്‍ സ്ത്രീകളെ അവര്‍ അംഗീകരിക്കുന്നുണ്ടാവില്ല.

ബാബ്റ് മസ്ജിദ് ഒഴികെയുള്ള വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡിന് താത്പര്യമില്ലെങ്കില്‍ ബോര്‍ഡ് പിരിച്ചുവിടുകയോ അതിന്റെ പേര് മാറ്റുകയോ ചെയ്യണമന്ന് സുഹ്റ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X