കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ മൊഴി

  • By Staff
Google Oneindia Malayalam News

കോട്ടയം: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മയക്ക് മരുന്ന് നല്‍കിയാണെന്ന് അറിവായി. പെരുന്നയിലെ വീട്ടില്‍ വച്ചാണത്രെ മനോജും പ്രവീണും കൊച്ചുമോനും മയക്ക് മരുന്ന് നല്‍കി കുമരകത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് ഇത് വ്യക്തമായിട്ടുണ്ട്.

ഷൂട്ടിംഗിനാണെന്നു പറഞ്ഞാണ് പെരുന്നയിലെ വീട്ടില്‍ എത്തിച്ചത്. അവിടെ വച്ച് പ്രത്യേകതരം വസ്ത്രം ധരിക്കാന്‍ നല്‍കി, തുടര്‍ന്ന് ഓറഞ്ചുജ്യൂസു കഴിക്കാന്‍ കൊടുത്തു. ഈ സമയം പ്രവീണും മനോജും സംവിധായകരെപ്പോലെ അഭിനയിക്കുന്നുണ്ടായിരുന്നു. ഓറഞ്ചുജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി. പിന്നീട് വൈകുന്നേരം ഉണര്‍ന്നപ്പോള്‍ വിവസ്ത്രയായി കിടക്കയില്‍ കിടക്കുകയായിരുന്നു. ബലാത്സംഗം ചെയ്തതായി തനിക്ക് മനസ്സിലായി- മൊഴിയില്‍ പറയുന്നു.

കുമളി ഗസ്റ് ഹൗസില്‍ വച്ചും മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

ഒരു മാസം മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചുവന്നു. സമിപത്തുള്ള ഒരു കടയില്‍ സെയിത്സ്ഗേളായി ജോലിചെയ്തു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതുമുതല്‍ ലതാനായരും പ്രവീണും മനോജും വീട്ടിലെത്തുകയും ചികിത്സച്ചെലവുകള്‍ വഹിക്കുകയും ചെയ്തത്രേ. പ്രവീണ്‍ വിവാഹവാഗ്ദാനവും നല്കി. ഇതിനിടയില്‍ തിരുവാര്‍പ്പിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവീണിനെ പിടികൂടി ചില രേഖകളില്‍ ഒപ്പിടുവിച്ചിരുന്നു. വിവാഹവാഗ്ദാനത്തില്‍ നിന്നു പ്രവീണ്‍ പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കോട്ടയം എസ്.പി.ക്ക് പരാതി നല്‍കി.

തുടര്‍ന്നാണ് ഊര്‍ജ്ജിത അന്വേഷണം നടന്നത്. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X