Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

തിരുവല്ല: കവിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന് സമീപം വണ്ടശ്സേരിയില്‍ താമസിച്ചിരുന്ന അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ എന്‍. നാരായണന്‍ നമ്പൂതിരി(45), ഭാര്യ ശോഭന (42), മക്കളായ അനഘ (14), അഖില (9), അക്ഷയ് (6) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ ഇവിടെ വാടകയക്ക് താമസിയ്ക്കുകയായിരുന്നു. കണ്ണൂര്‍ കൊണക്കാംപറമ്പിലെ കുണ്ടങ്കര ഇ ല്ലക്കാരനാണ് ഇദ്ദേഹം.

ഇവര്‍ക്ക് കോട്ടയം സ്ത്രീപീഡനകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

നാരായണന്‍ നമ്പൂതിരി കിടപ്പുമുറിയിലെ ഫാനല്‍ കെട്ടി തൂങ്ങിയാണ് മരിച്ചത്. ഭാര്യയും കുട്ടികളും വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടത്. ഐസ്ക്രീമിലും കഞ്ഞിയിലും വിഷം കലര്‍ത്തിയാണ് ഇവര്‍ കഴിച്ചതെന്ന് കരുതുന്നു.

ചുമത്ര ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു നാരായണന്‍ നമ്പൂതിരി. അമ്പലം തുറക്കാത്തതുകൊണ്ട് ആളുകള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

പൊലീസ് വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കോട്ടയം പീഡന കേസിലെ പ്രതിയായ ചെങ്ങരൂര്‍ സ്വദേശിനി ലതാ നായര്‍ക്ക് നാരായണന്‍ നമ്പൂതിരിയുമായി പരിചയമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലതാ നായരാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ലതാ നായര്‍ രണ്ട് ലക്ഷം രൂപ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്രെ. പീഡന കേസില്‍ കാര്‍ ഡ്രൈവര്‍ ബിനുവിന് ബന്ധമി ല്ലന്നും കത്തില്‍ പറയുന്നുണ്ട്.

ഇനിയും ഇവിടെ ജീവിയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആത്മഹത്യ എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലതാ നായര്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലെത്തി താമസിച്ചിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡന കേസുമായി ബന്ധപ്പെട്ട് നാരായണന്‍ നമ്പൂതിരിയെ കോട്ടയം പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍ ഇദ്ദേഹം കളിയാക്കല്‍ കഥാപാത്രമായി. ഇതാണ് ഇദ്ദേഹത്തെ വിഷമത്തിലാക്കിയതെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.

തങ്ങള്‍ താമസിയ്ക്കുന്ന വീട്ടിന്റെ ഉടമയ്ക്ക് മരണവുമായി ഒരു ബന്ധവും ഇ ല്ലന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+