കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  • By Staff
Google Oneindia Malayalam News

കൊല്ലം: ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം സംബന്ധിച്ച് എസ്എന്‍ ട്രസ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് അന്വേഷണം നടത്താന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് പി. സുരേന്ദ്രബാബു സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുഹമ്മദ് യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 1.16 കോടി രൂപ വെള്ളാപ്പള്ളി തിരിമറി നടത്തിയെന്നാണ് സുരേന്ദ്രബാബുവിന്റെ ആരോപണം.

സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി സമുച്ചയവും നിര്‍മിക്കുന്നതിന് 1.16 കോടി രൂപ സമാഹരിച്ചിരുന്നുവെന്നും ഇത് വെള്ളാപ്പള്ളി തന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഘട്ടങ്ങളായി പിന്‍വലിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്പേയി സമുച്ചയത്തിനായി തറക്കല്ലിട്ടിരുന്നു. എസ്എന്‍ ട്രസ്റിന്റെ 45-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ സമാഹരിച്ച പണം ട്രസ്റിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ട്രസ്റിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചുവെന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X