Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്തുകാരായ രണ്ട് ബന്ദികളെ വിട്ടു

ബാഗ്ദാദ്: ഇറാക്കില്‍ കഴിഞ്ഞയാഴ്ച ബന്ദികളാക്കപ്പെട്ടവരില്‍ രണ്ട് ഈജിപ്തുകാരെ വിട്ടയച്ചു.

ഈജിപ്ത് ടെലകോം കമ്പനിയായ ഒറാസ്കോമിലെ എട്ട് ജീവനക്കാരെയാണ് ബന്ദികളാക്കിയിരുന്നത്. രണ്ട് പേരെ സപ്തംബര്‍ 27 തിങ്കളാഴ്ച രാത്രി വിട്ടയച്ചെന്നും രണ്ട് പേരെ കൂടി ചൊവാഴ്ച വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒറാസ്കോം വക്താവ് പറഞ്ഞു.

രണ്ട് പേരില്‍ ഒരാളുടെ മോചനം ഈജിപ്ത് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അതിര്‍ത്തി പട്ടണമായ അല്‍കെയ്മില്‍ വച്ചാണ് ഒറാസ്കോം കമ്പനി ജീവനക്കാരായ നാല് ഈജിപ്തുകാരെയും രണ്ട് ഇറാക്കുകാരെയും ബന്ദികളാക്കിയത്. അടുത്ത ദിവസം രണ്ട് ഈജിപ്തുകാരായ ഒറാസ്കോം ജീവനക്കാരെ കൂടി ബന്ദികളാക്കി. ഇതുവരെ ഒരു തീവ്രവാദി സംഘടനയും തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ആറ് ഈജിപ്തുകാരായ ബന്ദികളെ വിടാന്‍ 35,000 ഡോളറാണ് റാഞ്ചികള്‍ ആവശ്യപ്പെടുന്നതെന്ന് ഈജിപ്ത് സര്‍ക്കാര്‍ ദിനപത്രമായ അല്‍-അഹ്റം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ഇറാക്കികളെ മോചിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+