കവയത്രി ബാലാമണിയമ്മ അന്തരിച്ചു
കൊച്ചി: കവയത്രി ബാലാമണിയമ്മ(95) അന്തരിച്ചു. സെപ്തംബര്‍ 29 ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. മലയാള സാഹിത്യ തറവാട്ടിലെ മുത്തശ്ശിയായിട്ടാണ് ബാലാമണിയമ്മ അറിയപ്പെട്ടിരുന്നത്.
എറണാകുളത്ത് മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1978 ല്‍ പദ്മ ഭൂഷന്‍ ലഭിച്ചിട്ടുണ്ട്. ബാലാമണിയമ്മയുടെ കവിതാ സമാഹാരമായ നിവേദ്യത്തിന് 1995 ല്‍ സരസ്വതീ പുരസ്കാരം ലഭിച്ചിരുന്നു. ഇതേ പുസ്തകത്തിന് എഴുത്തച്ഛന്‍ പുരസ്കാരവും കിട്ടിയിരുന്നു. മുത്തശ്ശി എന്ന കവിതയ്ക്ക് കേരള (1963), കേന്ദ്ര (1965) സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. എന്‍.വി.കൃഷ്ണ വാര്യര്‍ പരസ്കാരവും ബാലാമണിയമ്മയെ തേടിയെത്തി. 1992 ലെ ലളിതാംബികാ അന്തര്‍ജന അവാര്‍ഡും അവര്‍ക്കായിരുന്നു
അസുഖം കാരണം കുറച്ച് കാലമായി കിടപ്പിലായിരുന്നു.
എഴുത്തുകാരിയായ കമലാ സുരയ്യാ (കമലാ ദാസ് എന്ന മാധവിക്കുട്ടി), അന്തരിച്ച ഡോക്ടര്‍ നാലാപ്പാട്ട് മോഹന്‍ദാസ്, ഡോ. ശ്യാം സുന്ദരന്‍ നായര്‍, ടാറ്റാ ടീയിലെ ഡെ.ജനറല്‍ മാനേജരായി വിരമിച്ച സി.കെ.ഉണ്ണികൃഷ്ണന്‍ നായരുടെ ഭാര്യയും എഴുത്തുകാരിയുമായ ഡോ.സുലോചന നാലപ്പാട് എന്നിവര്‍ മക്കളാണ്.
ദീര്‍ഘകാലം മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന വി.എം. നായരായിരുന്നു ഭര്‍ത്താവ്. ഫോര്‍ഡ് ഇന്ത്യയുടെ ജനറല്‍ മാനേജറായി ജോലി നോക്കിയിരുന്നയാളാണ് വി. എം. നായര്‍.
മലയാള സാഹിത്യ ലോകത്ത് ആദ്യകാലത്ത് കടന്ന് വന്ന വനിതയാണ് ഈ അമ്മ. സ്ത്രീയുടെ അനുഭവങ്ങലും അമ്മയുടെ വികാരവും കവിതകളില്‍ സന്നിവേശിപ്പിയ്ക്കാന്‍ ബാലാമണിയമ്മയ്ക്ക് കഴിഞ്ഞിരുന്നു.
ഉന്നതമായ ഒരു കുടുംബത്തിലാണ് പിറന്നതെങ്കിലും ഔപചാരികമായ സ്കൂള്‍ വിദ്യാഭ്യാസം കിട്ടിയില്ല. എന്നാല്‍ കുട്ടിക്കാലം മുതല്‍ക്ക് തന്നെ അമ്മാവനായ നാലപ്പാട്ട് നാരായണ മേനോന്റെ ശിക്ഷണം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഭാവനയും കാവ്യ സിദ്ധിയും ഉണ്ടായിരുന്നു. കുടുംബാന്തരീക്ഷം സാഹിത്യം കലര്‍ന്നതായിരുന്നു.
1909 ജൂലൈ 19ന് തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള പുന്നയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടിലായിരുന്നു ജനനം. സംസ് കൃതവും ഇംഗ്ലീഷും വീട്ടിലിരുന്ന് അഭ്യസിച്ചിരുന്നു. ചെറു പ്രായത്തില്‍ തന്നെ വി.എം നായരുടെ ഭാര്യയായി അദ്ദേഹം അന്നു ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലേക്ക് പോയി.
കല്‍ക്കത്തയിലെ ഏകാന്തമായ ജീവിതമാണ് ബാലാമണിയമ്മയിലെ കവയത്രിയെ പുറത്ത് കൊണ്ട് വന്നത്. ഭര്‍ത്താവ് വി.എം. നായര്‍ അത് കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പ്രധാനകൃതികള്‍
അമ്മ, കുടുംബിനി, കൂപ്പുകൈ, സ്ത്രീ ഹൃ ദയം, പ്രഭാംഗുരം, കളിക്കൊട്ട, വെളിച്ചത്തില്‍, സോപാനം, നൈവേദ്യം, മഴുവിന്റെ കഥ, അമ്പലത്തില്‍, ഭാവനയില്‍.












Click it and Unblock the Notifications