ഒളവണ്ണ കോളനിയില്‍ സൗജന്യറേഷന്‍
തിരുവനന്തപുരം: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട കോഴിക്കോട് ഒളവണ്ണയിലെ മാമ്പുഴക്കാട് മീത്തല്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കോളനിയില്‍ വൈദ്യുതിയും കുടിവെള്ളവുമെത്തിക്കും. വൈദ്യുതീകരണം നടത്തുന്നതു സംബന്ധിച്ച നിരീക്ഷണത്തിനായി വൈദ്യുതിമന്ത്രി കോളനി സന്ദര്‍ശിക്കും- ഉമ്മന്‍ചാണ്ടി അറിയിച്ചു. സപ്തംബര്‍ 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കോളനിയിലെ പട്ടികജാതിക്കാര്‍ക്ക് വീട് നല്‍കും. മറ്റുള്ളവര്‍ക്ക് കേരള വികസന പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കും.
കോളനിയില്‍ റോഡ് നിര്‍മിക്കുന്നത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോളനി സന്ദര്‍ശിച്ചപ്പോള്‍ കോളനിയിലുള്ളവര്‍ പ്രധാനമായും ഉന്നയിച്ച ആവശ്യമാണിത്. കുടിവെള്ളമെത്തിക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കും.
കോളനിയിലെ സ്ഥിതി തന്നില്‍ ഞെട്ടലുളവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ പോലുള്ളപദ്ധതികളിലുള്‍പ്പെടുത്തി കോളനിയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യം പരിഗണിക്കും.












Click it and Unblock the Notifications