സംവരണരീതി മാറ്റണമെന്ന് സിപിഎം
തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളുടെ അവസ്ഥ കൂടി പരിഗണിച്ച് നിലവിലുള്ള സംവരണരീതി തിരുത്തണമെന്ന് സിപിഎം. സിപിഎം സമ്മേളനത്തിലെ അജണ്ടകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി അംഗങ്ങള്‍ക്കായി പുറത്തിറക്കിയ കത്തിലാണ് സംവരണത്തിലെ സിപിഎം നിലപാട് വ്യക്തമാക്കുന്നത്.
പല പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണത്തില്‍ കവിഞ്ഞ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് കത്തില്‍ അഭിപ്രായപ്പെടുന്നു. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ സിപിഎം സമ്മേളനത്തില്‍ സംവരണപ്രശ്നം ഗൗരവപൂര്‍ണമായി ചര്‍ച്ച ചെയ്യപ്പെടും.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പല വിലയിരുത്തലുകളെയും കത്തില്‍ എതിര്‍ക്കുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരണം. അതേ സമയം മറ്റ് പിന്നോക്കവിഭാഗത്തില്‍ പെട്ടവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണം. എല്ലാ ജാതികളിലും പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണം ലഭിക്കുന്നതിനാണ് മുന്‍ഗണന കിട്ടേണ്ടത്.
ചില ജാതികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതിന് കാരണമായി നരേന്ദ്രന്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വസ്തുനിഷ്ഠമല്ലെന്ന് കത്തില്‍ പറയുന്നു.












Click it and Unblock the Notifications