സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു
തിരുവനന്തപുരം: ഇടതുമുന്നണി പ്രവര്‍ത്തകരുടെ കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് ഉപരോധം കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമാണ്. ഐക്യമുന്നണി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
സെക്രട്ടേറിയറ്റിന്റേയും പല കളക്ടറേറ്റുകളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു. പല ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വന്നവര്‍ക്ക് ഈ ഓഫീസുകളുടെ അടുത്തുപോലും എത്താനായി ല്ല.
ഉപരോധം രാവിലെ ഏഴ് മണിമുതലാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആറ് മണിമുതല്‍ തന്നെ ജില്ലാ ആസ്ഥാനത്തേയ്ക്ക് ഇടതുമുന്നണി പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. വൈകീട്ടുവരെ തുടരുന്നതാണ് ഉപരോധം. രാവിലെ 11 മണിവരെ ഉപരോധം സമാധാന പരമായിരുന്നു.
ജനവിരുദ്ധ ഉപരോധം നടത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഓഫീസുകളില്‍ ജോലിയ്ക്ക് എത്തുന്നവരെ തടഞ്ഞാല്‍ നടപടി സ്വീകരിയ്ക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് പ്രശ്നം അക്രമാസക്തമാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.
ഉപരോധം കാരണം ജോലിയ്ക്ക് എത്തിയവര്‍ക്ക് കളക്ടറേറ്റിലും സെക്രട്ടേറിയറ്റിലും കയറാനായില്ല. ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. ഉപരോധം നടക്കുന്ന സ്ഥലങ്ങളിലൊക്കെ കനത്ത പൊലീസ് സന്നാഹമുണ്ട്.
വിവിധ കേന്ദ്രങ്ങളില്‍ ഉടതുമുന്നണിയുടെ പല നേതാക്കന്മാരാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരത്ത് സി പി എം സെക്രട്ടറി പിണറായി വിജയനും എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനും സമരം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് നടന്നത് സംസ്ഥാന തല ഉദ്ഘാടനമായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ആന്റണി സര്‍ക്കാരിന്റെ നയം പിന്തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്ന് പിണറായി പറഞ്ഞു. കോഴിക്കോട്ട് കന്യാസ്ത്രീകളെ ആക്രമിച്ച സംഭവുമായി ബന്ധപ്പെടുത്തി ആര്‍.എസ്.എസ്.നെയും അദ്ദേഹം വിമര്‍ശിച്ചു.
പ്രക്ഷോഭത്തിന് മുന്നോടിയായി എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പര്യടനം നടത്തിവന്ന തീരദേശ-മലയോര ജ-ാഥകള്‍ തിങ്കളാഴ്ച സമാപിച്ചു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സി.പി.ഐ.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയിലും ആണ് ജ-ാഥകള്‍ നയിച്ചത്.
കര്‍ഷകദ്രോഹനയങ്ങള്‍ക്കും ക്രിമിനല്‍ വാഴ്ചയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനും വ്യാവസായിക തൊഴില്‍മേഖലകളിലെ തകര്‍ച്ചയ്ക്കും എതിരെയാണ് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള മാര്‍ച്ച് നടത്തുന്നത്.












Click it and Unblock the Notifications