കാമ്പസുകളില്‍ ലീഗല്‍ ക്ലിനിക്കുകള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ നിയമപരമായ ബോധവത്കരണം സൃഷ്ടിക്കുന്നതിന് ജില്ലാ നിയമ സേവന അതോറിറ്റി കോളജ് കാമ്പസുകളില്‍ ലീഗല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നു.
ജില്ലാ നിയമ സേവന അതോറിറ്റി നടപ്പിലാക്കുന്ന ലീഗല്‍ കാമ്പസ് ക്ലിനിക്ക് പരിപാടി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കുന്നത് യൂണിവേഴ്സിറ്റി കോളജിലാണ്. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി നിയമവിദഗ്ധരുടെ പാനല്‍ മാസത്തില്‍ രണ്ടു തവണ കോളജ് കാമ്പസ് സന്ദര്‍ശിക്കുമെന്ന് അഥോറിറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലീഗല്‍ കാമ്പസ് ക്ലിനിക് ഒരു സ്ഥിരം വേദിയായിരിക്കും. കാമ്പസ് സന്ദര്‍ശിക്കുന്ന നിയവിദഗ്ധരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് നിയമോപദേശവും നിയമസഹായവും തേടാം. യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ലീഗല്‍ ക്ലിനിക് എത്രത്തോളം വിജയമാണെന്നത് പരിശോധിച്ചതിന് ശേഷം മറ്റ് കാമ്പസുകളിലും ലീഗല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് ശശിധരന്‍നായര്‍ പറഞ്ഞു.
ജില്ലാ നിയമ സേവന അഥോറിറ്റി യൂണിവേഴ്സിറ്റി കോളജില്‍ ഈയിടെ നടത്തിയ സ്ത്രീശാക്തീകരണ ശില്പശാലയിലാണ് കോളജ് കാമ്പസുകളില്‍ ലീഗല്‍ ക്ലിനിക് സ്ഥാപിക്കുകയെന്ന ആശയം ഉയര്‍ന്നുവന്നതെന്ന് യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ ഡി. മായ പറഞ്ഞു.












Click it and Unblock the Notifications