അക്രമം: 13 പേരെ തിരിച്ചറിഞ്ഞു
കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒളിവില്‍പോയ ഇവരെ ഉടന്‍ പിടികൂടും. ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെയാവും ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നത്. ഉത്തരമേഖലാ ഐജി അരവിന്ദ് രഞ്ജന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം- ഉമ്മന്‍ചാണ്ടി പറഞ്ഞു. കന്യാസ്ത്രീകള്‍ക്കു നേരെ അക്രമം നടന്ന കോളനി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം നടത്തിയ സംഭവത്തില്‍ തിരിച്ചറിഞ്ഞവരുടെ രാഷ്ട്രീയബന്ധത്തെ പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല. അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമായ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും.
കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് മുതിര്‍ന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications