ഉപരോധം: എറണാകുളത്ത് സംഘര്‍ഷം
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് ഉപരോധം എറണാകുളത്ത് സംഘര്‍ഷത്തിലേക്ക് തിരിഞ്ഞു.
ഒരാളെ കളക്ടറേറ്റിലേക്ക് കടത്തിവിടുന്നതു സംബന്ധിച്ച് പൊലീസുകാരും സമരക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. കളക്ടറേറ്റിലേക്ക് കടത്തിവിടാനുള്ള പൊലീസിന്റെ ശ്രമം സമരക്കാര്‍ തടഞ്ഞു. പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചെറിയ തോതില്‍ കല്ലേറുണ്ടായി. സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ നൗഷാദ് എന്ന എല്‍ഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റു.
എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷാവസ്ഥ ഇല്ലാതായത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിച്ചുകാണ്ടിരിക്കുന്നതിനിടെയാണ് കളക്ടറേറ്റിന്റെ പടിഞ്ഞാറേ ഗേറ്റില്‍ സംഘര്‍ഷമുണ്ടായത്.












Click it and Unblock the Notifications