Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമസംഭവം രാഷ്ട്രീവത്കരിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മിഷണറീസ് ചാരിറ്റീസ് സന്യാസി സമൂഹത്തില്‍പ്പെട്ട കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം രാഷ്ട്രീയവത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കന്യാസ്ത്രീകളെ അക്രമിച്ച സംഭവത്തിലെ പ്രതികള്‍ എത്ര ഉന്നതരായിരുന്നാലും പിടികൂടും. രാഷ്ട്രീയസ്വഭാവം നോക്കിയോ ജാതി നോക്കിയോ അല്ല പൊലീസ് അന്വേഷണം നടത്തുന്നത്. ഐജിയെ തന്നെയാണ് അന്വേഷണ ചുമതല ഏല്പിച്ചിട്ടുള്ളത്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല- മുഖ്യമന്ത്രി വ്യക്തമാക്കി. സപ്തംബര്‍ 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷം ബുധനാഴ്ച നടത്തുന്ന സമരം കാരണം അന്വേഷണത്തിന് പൊലീസ്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് പരിഹരിയ്ക്കാനായി ക്രൈം ബ്രാഞ്ചില്‍ നിന്ന് അന്വേഷണത്തിനായി കൂടുതല്‍ പൊലീസുകാരെ വിട്ടുകൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒളവണ്ണ മീത്തല്‍ കോളനിയില്‍ ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഭരത്ഭൂഷണെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച നടക്കുന്ന സമരം സമാധാനപരമായി അവസാനിച്ചാല്‍ പ്രതിപക്ഷത്തോട് നന്ദി പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+