വക്കം ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വ്യാജ ഫാക്സ് കേസില്‍ സപ്തംബര്‍ 30ന് കോടതിയില്‍ ഹാജരാവണമെന്ന തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ മന്ത്രി വക്കം പുരുഷോത്തമന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വക്കം നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. താന്‍ കേസില്‍ സാക്ഷിയല്ലെന്നും ഇപ്പോള്‍ നിയമസഭാ സ്പീക്കറല്ലാത്തതിനാല്‍ തനിക്ക് ഫാക്സ് സന്ദേശം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്നും വക്കം ഹര്‍ജിയില്‍ പറഞ്ഞു.
വക്കത്തിനോട് സപ്തംബര്‍ 24ന കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് സമന്‍സ് അയച്ചിരുന്നു. കോടതിയില്‍ ഹാജരാവുന്നതിന് പകരം ഫാക്സ് സന്ദേശം തന്റെ കൈയിലില്ലെന്ന് കാട്ടി ഒരു കത്ത് കോടതിക്ക് നല്‍കുകയാണ് വക്കം ചെയ്തത്. ഇതേ തുടര്‍ന്ന് വക്കത്തിന്റെ നടപടി കോടതിയെ ധിക്കരിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സപ്തംബര്‍ 30ന് കോടതിയില്‍ ഹാജരാവാന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications