കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയിലെ പോരാട്ടം തുടരും: വി. എസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: സിപിഎമ്മിലെ ശാസ്ത്രീയസോഷ്യലിസത്തിന് വിരുദ്ധമായ നീക്കങ്ങള്‍ക്കും ഇടതുപക്ഷ അവസരവാദത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍.

അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയില്‍ തിരുത്തല്‍പ്രവണതകളുണ്ടായപ്പോള്‍ അതിനെതിരെ താനടക്കമുള്ളവര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് സിപിഎം രൂപീകരിക്കപ്പെട്ടത്. ഇപ്പോഴും പാര്‍ട്ടിയില്‍ പിശകുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യും- അച്യുതാനന്ദന്‍ പറഞ്ഞു. സപ്തംബര്‍ 29 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

നാലാം ലോകവാദമെന്ന് പറഞ്ഞ് ശാസ്ത്രീയ സോഷ്യലിസത്തിനെതിരെ നില്‍ക്കുന്ന സമീപനത്തെ ചോദ്യം ചെയ്യുന്നത് തുടരും. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ആഘോഷിക്കുന്നത്.

ജനകീയാസൂത്രണത്തിന് വിദേശഫണ്ട് വാങ്ങിയിട്ടില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ വേണ്ടതുപോലെ ഉപയോഗിച്ചില്ലെന്നാണ് മറ്റൊരാളുടെ വിശദീകരണം. ഇതിലേതാണ് ശരിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ കണ്ടെത്തണം.

വിദേശിബന്ധത്തിന് താന്‍ എതിരല്ലെന്നും അത് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് ഹാനികരമാവുന്നതിനോടാണ് തനിക്ക് എതിര്‍പ്പെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ജനാധിപത്യപരമായ രീതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും സ്വാതന്ത്യ്രമുണ്ടാവും. സമ്മേളനങ്ങളില്‍ വയ്ക്കുന്ന പാനലിനോട് എതിര്‍പ്പുണ്ടെങ്കില്‍ പുതിയ ആളുകളെ നിര്‍ദേശിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയുമാവാം- അച്യുതാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X