ഹൂസ്റനില്‍ ഗാന്ധി പ്രതിമ
ഹൂസ്റന്‍: യു എസിലെ ഹൂസ്റനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിയ്ക്കുന്നു. വെങ്കലത്തിലുള്ള പൂര്‍ണകായ പ്രതിമയാണ് ഇവിടെ സ്ഥാപിയ്ക്കുന്നത്. ഗാന്ധിജിയുടെ 135ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിയ്ക്കുന്നത്.
ഇന്ത്യയും യു എസും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായി ഇന്ത്യാ സര്‍ക്കാരാണ് ഈ പ്രതിമ ഹൂസ്റനിലെ ജനങ്ങള്‍ക്ക് സമ്മാനച്ചത്. രാം സുതര്‍ എന്ന ശില്പി ഉണ്ടാക്കിയതാണ് ഈ പ്രതിമ. 2004 ഒക്ടോബര്‍ രണ്ടിന് ഹെര്‍മന്‍ പാര്‍ക്കില്‍ ആറടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. യു എസിലെ ഇന്ത്യന്‍ അംബാസഡറായ റോനെന്‍ സെനാണ് പ്രതിമ ഹൂസ്റന്‍ മേയര്‍ക്ക് കൈമാറിയത്.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹൂസ്റനിലെ ഇന്ത്യാക്കാര്‍ ഇവിടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications