ട്രാവല്‍മാര്‍ട്ട് തുടങ്ങി
കൊച്ചി: മൂന്ന് ദിവസത്തെ ട്രാവല്‍-ടൂറിസം മേള കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ആരംഭിച്ച ു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മേള ഉദ്ഘാടനം ചെയ്തത്. ടൂറിസം രംഗത്ത് കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റുകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ച ു.
ടൂറിസം രംഗത്ത് കേരളം ഇന്ത്യയ്ക്കാകെ മാതൃകയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് സുഭാഷ് ഗോയല്‍ പറഞ്ഞു. റഷ്യ, യുഎസ്, ആസ്ത്രിയ, സ്വീഡന്‍, നോര്‍വെ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ മേളയില്‍ പങ്കെടുക്കും.
151 സ്റാളുകള്‍ മേളയിലുണ്ട്. ശ്രീലങ്കയില്‍ നിന്ന് പ്രത്യേക മാധ്യമസംഘം എത്തുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ടൂറിസം മന്ത്രി കെ.സി. വേണുഗോപാല്‍, ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, ടി. ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications