Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനം: രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം

ആലപ്പുഴ: മണല്‍ഖനനപ്രശ്നവും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു. മണല്‍ ഖനനത്തിന് അനുകൂലവും എതിരുമായ കക്ഷികള്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ ചേരിതിരിയുന്നോടെയാണിത്. ഖനനത്തെ എതിര്‍ക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ ഖനനപ്രശ്നത്തില്‍ പരസ്പരം വാളോങ്ങുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. വരും ദിവസങ്ങളില്‍ ഈ ചേരിതിരിവ് രൂക്ഷമായേക്കുമെന്ന് കരുതുന്നു.

മണല്‍ഖനനത്തെ എതിര്‍ത്ത യുഡിഎഫ് നേതാക്കള്‍ എ ല്ല ാം മണല്‍ഖനനത്തിന് എന്‍ഒസി നല്കാനുള്ള വ്യവസായവകുപ്പിന്റെ നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചതോടെ സമരത്തില്‍ നിന്നും പിന്മാറി. എന്നാല്‍ സര്‍ക്കാര്‍ നീക്കം സംബന്ധിച്ച സംശയമുണ്ടെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. എന്‍ഒസി നല്കാനുള്ള വ്യവസായവകുപ്പിന്റെ നീക്കത്തെ സ്ഥിരമായി സര്‍ക്കാര്‍ റദ്ദാക്കണമെന്ന അഭിപ്രായമാണ് എല്‍ഡിഎഫിലെ പ്രമുഖകക്ഷിയായ സിപിഎം ഉയര്‍ത്തുന്നത്. അതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സിപിഎം.

മണല്‍ഖനനത്തെ എതിര്‍ക്കാന്‍ രൂപീകരിച്ച സര്‍ വ കക്ഷിസമിതി സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പിരിച്ചുവിട്ടുകഴിഞ്ഞു. പ്രശ്നം സംബന്ധി ച്ച ് ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ എംപി ഡോ. കെ.എസ്. മനോജ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികളും ചില സാമൂഹ്യസംഘടനകളും മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ എല്‍ഡിഎഫ് ഘടകകക്ഷികളായ ജോസഫ് ഗ്രൂപ്പ് യോഗത്തില്‍ നിന്നും വിട്ടുനിന്നു.

മണല്‍ഖനനപ്രശ്നത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിയ്ക്കുന്നു.

സിപിഎമ്മിനുള്ളില്‍ തന്നെ മണല്‍ഖനനപ്രശ്നത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ട്. മണല്‍ഖനനത്തെ സമ്പൂര്‍ണ്ണമായി നിരോധിയ്ക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.എ. ബേബി പറയുമ്പോള്‍, പൊതുമേഖലയില്‍ ഖനനം ആകാമെന്ന അഭിപ്രായമാണ് വിഎസിനുള്ളത്.

ആലപ്പുഴ എംപി വിളിച്ചുചേര്‍ത്ത യോഗം ബഹിഷ്കരിച്ച വി.എസ്. സുധീരന്റെ തീരുമാനത്തെ മുസ്ലിംലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. യുഡിഎഫ് തീരുമാനത്തിനെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്യേണ്ടെന്ന സുധീരന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് ആലപ്പുഴ ജി ല്ലാ ജനറല്‍ സെക്രട്ടറി ബി.എ. റസാഖ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള അഖില കേരള ധീവര സഭയും മണല്‍ഖനനത്തിനെതിരെ സമരം തുടരാനുള്ള സിപിഎം തീരുമാനത്തെ എതിര്‍ക്കുന്നു. സിപിഎം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ധീവരസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+