ബാലാമണിയമ്മയ്ക്ക് അന്ത്യാഞ്ജലി
കൊച്ചി: മാതൃത്വത്തിന്റെ വിശുദ്ധി അനുഭവിപ്പിച്ച കവിതകളുമായി മലയാളകവിതയില്‍ നിറഞ്ഞുനിന്ന ബാലമണിയമ്മക്ക് അക്ഷരലോകത്തിന്റെ വിട. രവിപുരം ശ്മശാനത്തില്‍ ബാലാമണിയമ്മയുടെ മൃതദേഹം സംസ്കരിച്ചു.
സപ്തംബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍ നിന്ന് രവിപുരം ശ്മശാനത്തിലേക്ക് ബാലാമണിയമ്മയുടെ മൃതദേഹം കൊണ്ടുപോയത്. മകന്‍ ശ്യാം നായര്‍ ചിതക്ക് തീകൊളുത്തി.
സാഹിത്യനായകന്‍മാരും രാഷ്ട്രീയനേതാക്കളും സന്നിഹിതരായിരുന്നു. വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍, നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ സി. എം. ദിനേശ്മണി, കെ. ബാബു എംഎല്‍എ, കളക്ടര്‍ മുഹമ്മദ് ഹനീഷ്, ആര്‍ഡിഒ മിനി ആന്റണി, എം. എം. ലോറന്‍സ്, ഡോ. എം. ലീലാവതി, സുഗതകുമാരി, ചെമ്മനം ചാക്കോ, എം. അച്യുതന്‍, എം. വി. ബെന്നി, എം. തോമസ് മാത്യു തുടങ്ങിയവര്‍ അന്ത്യോചാരം അര്‍പ്പിക്കാനെത്തി.












Click it and Unblock the Notifications