Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ തിരിമറി: രണ്ട് പേര്‍ക്കെതിരെ സി ബി ഐ കേസ്

തിരുവനന്തപുരം: സി ബി ഐ കേരളത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ബി എസ് എന്‍ എല്‍ പോസ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ നല്‍കുന്നതില്‍ ക്രമക്കേട് കാണിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.

പോസ്റ് പെയ്ഡ് കണക്ഷന്‍ കാര്‍ഡുകളുടെ പ്രധാന സ്റോക്കിസ്റായ ഷിജു, സബ് ഡീലറായ സിമ്മി എന്നിവര്‍ക്കെതിരെയാണ് കേസ്. കല്ലമ്പലം, കിളിമാനൂര്‍ എന്നിവിടങ്ങളിലെ ഇവരുടെ ഓഫീസുകള്‍ സി ബി ഐ അധികൃതര്‍ പരിശോധിച്ചിരുന്നു.

ബിഎസ്എന്‍ എല്‍ ലാന്‍ഡ് ലൈന്‍ ഫോണുള്ളവര്‍ക്ക് പോസ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന് മുന്‍കൂര്‍ പണം നല്‍കേണ്ടതില്ല. ഈ സൗകര്യം ഉപയോഗിച്ച് ലാന്‍ഡ് ലൈന്‍ ഫോണ്‍ ഇല്ലാത്ത 88 പേര്‍ക്ക് ഷൈജു മൊബൈല്‍ കണക്ഷന്‍ നല്‍കിയിരുന്നു. വ്യാജ അപേക്ഷാ ഫോറങ്ങളാണ് ഇതിന് ഉപയോഗിച്ചത്. ഇല്ലാത്ത വിലാസക്കാരുടെ പേരിലും ഷൈജു കണക്ഷനുകള്‍ നല്‍കിയിരുന്നു. ഈയാള്‍ നല്‍കിയ കണക്ഷനുകളില്‍ 40 ലക്ഷം രൂപയുടെ ബില്ലുകള്‍ വന്നിരുന്നു. ഇത് വിലാസക്കാരനില്ലാതെ മടങ്ങി. തുടര്‍ന്നാണ് അന്വേഷണം നടന്നത്.

ദേശവ്യാപകമായി സെപ്തംബര്‍ 29 ബുധനാഴ്ച നടത്തിയ സി ബി ഐ റെയ്ഡുകള്‍ക്കൊപ്പമായിരുന്നു ഈ റെയ്ഡും നടന്നത്. ബി എസ് എന്‍ എല്‍ ഉദ്വോഗസ്ഥര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടോ എന്നും സി ബി ഐ അന്വേഷിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+