സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സപ്തംബര്‍ 30 വ്യാഴാഴ്ച തിരുവനന്തപുരത്ത് എ. കെ. ജി. സെന്ററില്‍ തുടങ്ങി.
സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റ് യോഗം നടക്കുന്നത്. പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം. എ. ബേബിയും പാലൊളി മുഹമ്മദുകുട്ടിയും പരസ്യമായി മറുപടി പറഞ്ഞതോടെ സിപിഎമ്മിലെ വിഭാഗീയത കൂടുതല്‍ ശക്തമാണെന്ന് വ്യക്തമായിരുന്നു.
ചേരിതിരിഞ്ഞുള്ള പ്രസ്താവനകള്‍ നിര്‍ത്തിവയ്ക്കാന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications