Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശനം: കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചു

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദ് ചെയ്ത മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ഹൈക്കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചു.

പരിയാരം മെഡിക്കല്‍ കോളജിലെ റദ്ദു ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ ഹൈക്കോടതി കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതനുസരിച്ച് ഒരു റവന്യു ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്.

പ്രവേശനസമയം സപ്തംബര്‍ 30 വ്യാഴാഴ്ച വൈകീട്ട് നാല് മണി വരെ ഹൈക്കോടതി നീട്ടി. ഇരുകോളജുകളിലെയും 67 മാനേജ്മെന്റ് സീറ്റുകളിലേക്ക് പൊതുപ്രവേശനപരീക്ഷാ ലിസ്റിലെ ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രവേശനം നല്‍കാന്‍ ബുധനാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇരുമെഡിക്കല്‍ കോളജുകളിലും പ്രവേശനത്തിനായി വിദ്യാര്‍ഥികളെത്തിയെങ്കിലും പ്രവേശനം നല്‍കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല. വ്യാഴാഴ്ച കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പ്രവേശനസമയം നീട്ടുകയും പ്രവേശനത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തത്.

കൊച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കാന്‍ കോളജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു കൂട്ടം രക്ഷിതാക്കള്‍ പ്രവേശനം തടഞ്ഞു. 12.30 ഓടെ ഇവിടെയും പ്രവേശനം ആരംഭിച്ചു. രണ്ട് കോളജുകളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+