Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: ലതാനായര്‍ ചിങ്ങവനത്ത് ഒളിവിലെന്ന് സൂചന

കോട്ടയം: കോട്ടയം പെണ്‍വാണിഭ കേസിലെ പ്രതി ലതാനായര്‍ ചിങ്ങവനത്ത് ഒളിവില്‍ കഴിയുന്നതായി സൂചന. ഇവരെ പിടികൂടാനായി വേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചിങ്ങവനത്ത് നിന്ന് കോട്ടയത്തെ ചില അഭിഭാഷകരുമായി ലതാനായര്‍ ഫോണില്‍ സംസാരിച്ചതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ ലതയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംരക്ഷണത്തിലാണ് ഇവരെന്നാണ് കരുതുന്നത്.

കവിയൂരില്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിച്ചുതാമസിച്ചിരുന്ന ലത ടൂറിസ്റ് ടാക്സിയില്‍ ചിങ്ങവനത്തേക്ക് പോവുകയായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും ലത മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരുന്നതിനാല്‍ അറസ്റിന് ശ്രമിച്ചില്ല.

നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തതോടെ, മുന്‍കൂര്‍ ജാമ്യം കിട്ടിയാലും ലതയെ അറസ്റുചെയ്യാന്‍ പോലീസിനു കഴിയും. മരണത്തിന് ഉത്തരവാദിയായി ലതയുടെ പേരാണ് എഴുതിയിരിക്കുന്നത്.

കോട്ടയം വെസ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളെ തേടി മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. കേസിലെ മൂന്നാംപ്രതിയും മറിയപ്പള്ളി സ്വദേശിയുമായ കൊച്ചുമോന്‍ (ബിനു-24) മൂന്നു മാസം മുന്‍പ് മുംബൈയിലേക്ക് പോയിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ചോദ്യം ചെയ്യുന്നത് ഡോക്ടര്‍മാര്‍ കര്‍ശനമായി വിലക്കിയിരിക്കുന്നതിനാല്‍, മൊഴിയെടുക്കാന്‍ പോലീസിനു കഴിയുന്നില്ല. പ്രത്യേക തീവ്രപരിചരണമുറിയിലാണ് ചികിത്സ. സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+