കന്യാസ്ത്രീകളെ ആക്രമിച്ചവരെ പിടികൂടി
കോഴിക്കോട്: ഒളവണ്ണയില്‍ മിഷണറീസ് ഒഫ് ചാരിറ്റി സന്യാസ സമൂഹത്തില്‍ പെട്ട കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ പതിനഞ്ചോളം പ്രതികളെ പൊലീസ് പിടികൂടിയതായി അറിയുന്നു.
പിടിയിലായവര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരെ രഹസ്യകേന്ദ്രങ്ങളില്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇനി ഏതാനും പേരെ കൂടി പിടികിട്ടാനുണ്ട്. പിടിയിലായവരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ ഇനി പിടികൂടാനുള്ളവര്‍ രക്ഷപ്പെട്ടേക്കുമെന്നതിനാലാണ് പൊലീസ് അറസ്റ് രഹസ്യമാക്കിവച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications